എച്ച്.എസ്.എസ്.ടി പി എസ് സി പരീക്ഷ ജനുവരിയില്‍

0
57

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകനിയമനത്തിനുള്ള പരീക്ഷകള്‍ 2018 ജനുവരിയില്‍ പി.എസ്.സി. ആരംഭിക്കും. ഇക്കണോമിക്സ്, ഗണിതം, മലയാളം, ജ്യോഗ്രഫി, പൊളിറ്റിക്സ് എന്നീ വിഷയങ്ങളുടെ പരീക്ഷ ജനുവരിയില്‍ നടത്തും. ബാക്കി വിഷയങ്ങള്‍ക്ക് ഫെബ്രുവരിയിലായിരിക്കും പരീക്ഷ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി അഭിമുഖം നടത്തി മേയ്-ജൂണില്‍ റാങ്ക്പട്ടികകള്‍ പ്രസിദ്ധീകരിക്കും.

അപേക്ഷകര്‍ കുറവുള്ള വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയായിരിക്കും നടത്തുക. ജ്യോഗ്രഫി, പൊളിറ്റിക്സ് എന്നിവയ്ക്ക് ജനുവരിയില്‍ ഓണ്‍ലൈന്‍ പരീക്ഷയാണ് നിശ്ചയിച്ചിട്ടുള്ളത്.

ആറും ഏഴും വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകതസ്തികയിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചത്.

ജനുവരിയില്‍ പരീക്ഷ തുടങ്ങുന്നത് പരിഗണിച്ച് സമഗ്രമായ പരിശീലനം ‘തൊഴില്‍വാര്‍ത്ത’യുടെ ഒക്ടോബര്‍ 7ന്റെ 49ാം ലക്കംമുതല്‍ ആരംഭിച്ചു. പി.എസ്.സി. അംഗീകരിച്ച നിലവിലെ പാഠ്യപദ്ധതിയനുസരിച്ചാണ് പരിശീലനം തയ്യാറാക്കുന്നത്. വിശദമായ പാഠ്യപദ്ധതി പി.എസ്.സി.യുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. SÄmmabpo എന്ന ലിങ്കില്‍ PG LEVEL SYLLABUS എന്ന തലക്കെട്ടിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ വിഷയങ്ങള്‍ക്കും പൊതുവായി 30 മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകും. ബാക്കി 70 മാര്‍ക്കിന് വിഷയാധിഷ്ഠിത ചോദ്യങ്ങളാണ്.
Content highlights: Kerala Public Service commission, PSC, Kerala PSC, Kerala Government Higher Secondary School Teacher Examination, Kerala PSC HSST Syllabus, HSST Exam