എന്‍ടിപിസി താപനിലയത്തിലെ പൊട്ടിത്തെറിയില്‍ മരണം 32 ആയി; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

0
47

 

ലഖ്‌നൗ: റായ്ബറേലിയിലെ ഉന്‍ചഹറില്‍ സ്ഥിതി ചെയ്യുന്ന എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ പ്ലാന്റ്) താപനിലയത്തിലെ പൊട്ടിത്തെറിയില്‍ മരണം 32 ആയി. അപകടത്തില്‍ നൂറോളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ ഇരുപതോളം പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

Image result for raebareli ntpc blast

Related image

അതിനിടെ പൊട്ടിത്തെറിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച പ്ലാന്റിലെ ബോയ്ലറിന് പുറത്ത് പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടിച്ചത്. അപകടത്തിനു മിനിറ്റുകള്‍ക്ക് ശേഷം ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. കനത്ത പുക ഉയരുന്നതും ജീവനക്കാരുടെ നിലവിളിയുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. 1550 മെഗാവാട്ട് ശേഷി പ്ലാന്റില്‍ ആറ് ജനറേറ്റര്‍ യൂണിറ്റുകളാണുള്ളത്.