ഐആര്‍സിടിസി അക്കൗണ്ടില്‍ ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഓണ്‍ലൈനായി 12 ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

0
67

ന്യൂഡല്‍ഹി: ഐആര്‍സിടിസി അക്കൗണ്ടില്‍ ആധാര്‍ വിവരം നല്‍കിയവര്‍ക്ക് ഇനി മുതല്‍ മാസം ഓണ്‍ലൈനായി 12 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.ആധാര്‍ വിവരം ചേര്‍ക്കാത്തവര്‍ക്ക് തുടര്‍ന്നും ആറ് ടിക്കറ്റുകള്‍ മാത്രമേ ഒരു മാസം ബുക്ക് ചെയ്യാന്‍ സാധിക്കൂ.

ഒക്ടോബര്‍ 26 മുതലാണ് ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് ഒരുമാസം ഒരു ലോഗിന്‍ അക്കൗണ്ടില്‍ നിന്ന് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തിയത്.

ഐആര്‍സിടിസി പോര്‍ട്ടലില്‍ മൈ പ്രൊഫൈല്‍ വിഭാഗത്തില്‍ ആധാര്‍ കെവൈസി ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും.

ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒടിപി പാസ് വേര്‍ഡ് വരുകയും അത് ഉപയോഗിച്ച്‌ വേരിഫൈ ചെയ്യാവുന്നതുമാണ്.

ഇത് കൂടാതെ മാസ്റ്റര്‍ ലിസ്റ്റിലുള്ള സഹയാത്രക്കാരുടെ പട്ടികയിലുള്ളവരില്‍ ഒരാളുടെ ആധാര്‍ നമ്പറും അപ്ഡേറ്റ് ചെയ്യണം.