ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

0
61


ഓണ്‍ലൈണ്‍ തട്ടിപ്പുവഴി പണം പോകുന്നവര്‍ക്കും മാല്‍വെയര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. സൈബര്‍ ക്രൈമിന് ഇരയാകുന്നവര്‍ക്കും പോളിസി ഇറക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പ്, സൈബര്‍ സാധ്യതകള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍, പണത്തിനുവേണ്ടി ഒരാളുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കല്‍ എന്നിവയ്‌ക്കെല്ലാം പരിരക്ഷ ലഭിക്കും.

ഇന്‍ഷുറന്‍സ് പരിരക്ഷ തട്ടിപ്പിനിരയാകുന്ന സ്ഥാപനങ്ങള്‍ക്ക് ഉണ്ടെങ്കിലും വ്യക്തികള്‍ക്ക് ഇല്ലായിരുന്നു. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ആണ് ഇന്റര്‍നെറ്റ്, ഇ-കൊമേഴ്സ് തുടങ്ങിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വ്യക്തികള്‍ക്ക് പുതിയ പോളിസിയുമായി രംഗത്തെത്തിയത്.

വ്യക്തികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് പ്രീമിയത്തില്‍ വ്യത്യാസമുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ തപന്‍ സിങ്ഘല്‍ പറഞ്ഞു. ഒരു ലക്ഷം രൂപയ്ക്കു മുതല്‍ ഒരു കോടി രൂപയ്ക്കുവരെ പരിരക്ഷ ഉറപ്പാക്കാവുന്നതാണ്. എന്നാല്‍, പ്രീമിയം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

സൈബര്‍ തട്ടിപ്പുവഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്കുപുറമെ, അതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിയമനടപടികള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് നഷ്ടപരിഹാരം പോളിസിയിലൂടെ ലഭിക്കു.
വ്യക്തികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് പ്രീമിയത്തില്‍ വ്യത്യാസമുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ തപന്‍ സിങ്ഘല്‍ പറഞ്ഞു.

സൈബര്‍ തട്ടിപ്പുവഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്കുപുറമെ, അതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിയമനടപടികള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് നഷ്ടപരിഹാരം പോളിസിയിലൂടെ ലഭിക്കു.