കനത്തമഴയെത്തുടര്‍ന്ന് നിശ്ചലമായി ചെന്നൈ നഗരം

0
44

ചെന്നൈ: കനത്തമഴയെത്തുടര്‍ന്ന് നിശ്ചലമായി ചെന്നൈ നഗരം. കഴിഞ്ഞ അര്‍ദ്ധരാത്രി മാത്രം നഗരത്തില്‍ ലഭിച്ചത് 153 സെന്റീ മീറ്റര്‍ മഴ. 2015ലെ പ്രളയത്തിന് ശേഷം ഇത്രയും വലിയ മഴ ലഭിക്കുന്നത് ഇതാദ്യമായാണ്. അടുത്ത 24 മണിക്കൂര്‍ കൂടി ഈ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവള്ളൂര്‍, കാഞ്ചീപൂരം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന്കൂടി അവധി പ്രഖ്യാപിച്ചു.

മഴക്കെടുതി അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നു .ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരോ ജില്ലകളിലും ദുരന്ത നിവാരണസേനകള്‍ സന്നദ്ധമാണ്. ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ 4399 കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.