കനത്ത മഴയെ തുടര്‍ന്ന് യൂണിവേഴ്‌സ്റ്റി പരീക്ഷകള്‍ മാറ്റിവച്ചു

0
37

ചെന്നൈ: ചെന്നൈയില്‍ കനത്ത മഴയെ തുടര്‍ന്ന് യൂണിവേഴ്‌സ്റ്റി പരീക്ഷകള്‍ മാറ്റിവച്ചു. വെള്ളിയാഴ്ച മുതല്‍ നടത്താനിരുന്ന യൂണിവേഴ്‌സിറ്റി സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റിവച്ചത്.

മദ്രാസ് യൂണിവേഴ്സ്റ്റി, എത്തിരാജ് കോളേജ്, ലൊയോള കോളേജ്, ഡോ.അംബേദ്കര്‍ ലോ സര്‍വകലാശാല, തുടങ്ങിയ കോളേജുകളാണ് പരീക്ഷ മാറ്റിവച്ചത്.

മാറ്റിവച്ച പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.