കമല്‍ഹാസന്റെ സ്വരം ഹാഫിസ് സയീദിന്റെതെന്ന് ബിജെപി

0
44

നടന്‍ കമല്‍ഹാസനെതിരെ രൂക്ഷമായ വിമര്‍ശവുമായി ബിജെപി. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കമല്‍ഹാസന്റെ അഭിപ്രായത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. ലഷ്‌കര്‍ ഇ ത്വായ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ സ്വരമാണ് കമലിന് ഉള്ളതെന്ന് ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു കുറ്റപ്പെടുത്തി.

ഇന്ത്യയെയും ഹിന്ദുമതത്തെയും കഴിഞ്ഞ ഒരു പതിറ്റാണ്ടായി സോണിയയും രാഹുലും നയിക്കുന്ന കോണ്‍ഗ്രസ് മുസ്ലീം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനായി താഴ്ത്തിക്കെട്ടുകയായിരുന്നു.

എന്നാല്‍ രാജ്യത്ത് ഹിന്ദു ഭീകരവാദമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍ കുമാര്‍ ഷിണ്ഡെയും പി.ചിദംബരവും പാര്‍ലമെന്റില്‍ പറഞ്ഞത്. ഇതിന് കമലഹാസന്‍ നടത്തിയതും സമാനമായ പ്രസ്താവനയാണ്.

ഈ പ്രസ്താവനയിലൂടെ കമല്‍ ചിദംബരത്തിന്റെയും ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെയും ഗണത്തില്‍ പെട്ടിരിക്കുകയാണ്. ഗുണകരമായ പ്രസ്താവനയാണ് പാകിസ്താന്. അതേസമയം ഇത്തരം വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് റാവു പറഞ്ഞു.

കമല്‍ രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞത് തമിഴ് മാസികയായ ആനന്ദ വികടനില്‍ എഴുതിയ കോളത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പരിഷ്‌കരണമായ നോട്ട് നിരോധനത്തെക്കുറിച്ചും കഴിഞ്ഞയാഴ്ച എഴുതിയ കോളത്തില്‍ കമല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Content Highlights: Kamal Haasan, Hafiz Saeed, BJP, Hindu terror, Lashkar-e-Taiba, LeT, Chidambaram, GVL Narasimha Rao, Hindu right-wing groups, Ananda Vikatan, mathrubhumi, movie news, film news, kollywood, tamil film, Kamal Hassan politics