കശ്മീരില്‍ യുവമോര്‍ച്ചാ നേതാവിനെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

0
39

 

ശ്രീനഗര്‍: കശ്മീരില്‍ യുവമോര്‍ച്ചാ നേതാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ജമ്മു കശ്മീരിലെ ഷോപിയാനിലാണ് സംഭവം. ഭാരതീയ ജനതാ യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റായ ഗൗഹര്‍ അഹമ്മദ് ബട്ട് (30) ആണ് കൊല്ലപ്പെട്ടത്.

കിലോരയിലെ തോട്ടത്തില്‍ നിന്നാണ് ഗൗഹറിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗൗഹറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

അതേസമയം, പുല്‍വാമയില്‍ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പട്ടാളക്കാരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. സംബുര ഗ്രാമത്തില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. രണ്ടു തീവ്രവാദികള്‍ രക്ഷപ്പെട്ടതായും സുരക്ഷാ സേന അറിയിച്ചു.