കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠം

0
74

ന്യൂഡല്‍ഹി: ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിയ്ക്ക് ജ്ഞാനപീഠം. 11 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. 92-കാരിയായ കൃഷ്ണ സോബ്തി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം നല്‍കുന്നത്‌.

അവര്‍ക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. ‘സിന്ദി നമ്മ’ എന്ന കൃതിയ്ക്കായിരുന്നു അന്ന് പുരസ്‌കാരം ലഭിച്ചത്. ‘ലൈഫ്’, ‘എ ഗേള്‍’, ‘മനന്‍ കി മാന്‍’, ‘ദര്‍വാരി’, ‘ദില്‍ഷാനിഷ്’, ‘ദര്‍വാരി’ എന്നിവ കൃഷ്ണ സോബ്തിയുടെ പ്രധാന കൃതികളില്‍ ചിലതാണ്.