കോഴിക്കോട്:ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി. നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും സമരസമിതി. സമരം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ കക്ഷി യോഗം വിളിച്ചതിന് പിന്നാലെയാണ് സമരസമിതിയുടെ നിലപാട്.
രാഷ്ട്രീയ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, സമിരസമിതി നേതാക്കള്‍ തുടങ്ങിയവരുമായി തിങ്കളാഴ്ച വൈകിട്ട് നാലിന് കോഴിക്കോട് കലക്ട്രേറ്റില്‍ യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. വ്യവസായ മന്ത്രി എ.സി.മൊയ്തീനാണ് യോഗം വിളിച്ചത്. അതേസമയം സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരത്തുക നല്കാന് തയ്യാറാണെന്ന് ഗെയില്‍ ഡിജെഎം എം.വിജു അറിയിച്ചു.
സമരത്തില്‍ ചര്‍ച്ചയില്ലെന്നായിരുന്നു കലക്ടര്‍ യു.വി.ജോസ് പറഞ്ഞത്. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല. മുക്കം സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞിരുന്നു.