ഗെയില്‍ പ്രതിഷേധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് കാനം

0
34


തിരുവനന്തപുരം: ഗെയില്‍ പ്രതിഷേധ സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രന്‍. ജനകീയ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് എല്‍.ഡി.എഫിന്റെ നയം. സമരത്തെ അടിച്ചമര്‍ത്തുകയല്ല വേണ്ടതെന്നും സമരത്തിന് ഉടന്‍ പരിഹാരം കാണണമെന്നും കാനം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മുക്കത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാനം പറഞ്ഞു. എല്‍.ഡി.എഫിന്റെ പ്രകടന പത്രികയിലുള്ള കാര്യമാണ് ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കുക എന്നുള്ളത്. എന്നാല്‍ അതിന്റെ പ്രായോഗിക വശങ്ങളിലാണ് ചില പ്രശ്നങ്ങളുളളതെന്നും കാനം പറഞ്ഞു.

തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാവും റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ തോമസ് ചാണ്ടി നടത്തിയ പ്രസംഗത്തെ കുറിച്ച് അദ്ദേഹം തന്നെയാണ് ആലോചിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ നിലകൊള്ളുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. എല്ലാവരും അതോര്‍ക്കണെം. അങ്ങനെ ഓര്‍ക്കാത്തത് കൊണ്ടാണ് കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് ഭരണത്തില്‍ നിന്നിറങ്ങേണ്ടി വന്നതെന്നും കാനം പറഞ്ഞു.