പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ ചാവക്കാട് ഹര്‍ത്താല്‍

0
49

ചാവക്കാട്: പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ മണലൂര്‍ നിയോജകമണ്ഡലത്തിലും ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും ഇന്ന് ഹര്‍ത്താല്‍.

സിപിഐ ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

സ്കൂള്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച ചാവക്കാട് എസ്‌ഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നടത്തിയ പോലീസ് സ്റ്റേഷന്‍ ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.