ഞാന്‍ ഇപ്പോഴും സംതൃപ്തയല്ലെന്ന് ദീപിക പദുകോണ്‍

0
86

Related image

നിങ്ങളുടെ തൊഴിലില്‍ നിങ്ങള്‍ സംതൃപ്തയാണോ എന്ന ചോദ്യത്തിന് ദീപിക പദുകോണ്‍ പറഞ്ഞമറുപടി നൂറുശതമാനവും സംതൃപ്തയാണെന്ന് പറഞ്ഞാല്‍ അത് സത്യസന്ധമല്ലാത്ത ഒരുത്തരമാകും. പക്ഷേ ഇതുവരെ ഞാന്‍ നേടിയെടുത്ത പേരും പ്രശസ്തിയും അംഗീകാരവുമെല്ലാം എന്നെ സംതൃപ്തയാക്കുന്നു.

ഏത് തൊഴില്‍ മേഖലയെയും പോലെ ഒരുപാട് സമ്മര്‍ദ്ദങ്ങളനുഭവിക്കുന്ന ഫീല്‍ഡാണ് സിനിമ. ദുര്‍ബല മനസ്സുകള്‍ക്കും തൊട്ടാവാടികള്‍ക്കും ഇവിടെ പിടിച്ചു നില്‍ക്കുക എന്നത് അസാധ്യമാണ്. ഇതൊരു മല്‍സരസ്ഥലമാണ്. ഒരല്‍പം വിശ്രമിക്കുകയോ മാറിനില്‍ക്കുകയോ ചെയ്താല്‍ നമ്മെ പിന്നിലേക്ക് തള്ളിമാറ്റി മുന്നേറാന്‍ നിരവധി പേരുണ്ടിവിടെ.

ആത്മവിശ്വാസവും ചുറുചുറുക്കും മല്‍സരബുദ്ധിയും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ഏറെക്കാലം ഈ മാസ്മരിക ലോകത്ത് പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്നവര്‍ വ്യക്തമാക്കി.