ടിപ്പര്‍ ലോറി ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

0
41

ടിപ്പര്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ആറ്റിങ്ങലാണ് സംഭവം നടന്നത്. കിഴുവിലം, കുറക്കട ശാന്താനിവാസില്‍ അനുപമ (19) ആണ് മരണപ്പെട്ടത്. സഹോദരന്റെ കൂടെ യാത്രചെയ്യുകയായിരുന്നു അനുപമ.

രാവിലെ സെന്റ് സേവ്യയ്‌സ് കോളേജിലേക്ക് സഹോദരനൊപ്പം പോകുകയായിരുന്നു അനുപമ. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. കോരാണി ചിറയിന്‍കീഴ് റോഡില്‍ ഡോള്‍ ജംഗ്ഷനു സമീപമായിരുന്നു അപകടം സംഭവിച്ചത്. അച്ഛന്‍ സുഗതന്‍, അമ്മ സുലു, സഹോദരന്‍ അമല്‍.