തന്റെ മരണവാര്‍ത്ത വ്യാജമെന്ന് പി.സുശീല

0
70

എസ്. ജാനകിക്ക് പിന്നാലെ ഗായിക പി. സുശീലയുടേയും വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സുശീല അന്തരിച്ചു എന്ന വ്യാജ വാര്‍ത്ത വ്യാഴാഴ്ച വൈകിട്ട് മുതലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്. ഫെയ്‌സ്ബുക്കിലാണ് ആദ്യ വാര്‍ത്ത പ്രചരിച്ചത്.

മരിച്ചത് സത്യമാണോ അല്ലയോ എന്ന് അറിയാതെ പലരും വാര്‍ത്ത ഷെയര്‍ ചെയ്തു. തുടര്‍ന്ന് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം ആദരാഞ്ജലി പോസ്റ്റുകള്‍ വ്യാപകമായി.

പക്ഷേ, താന്‍ അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണെന്നും തനിക്ക് യാതൊരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലായെന്നും താന്‍ ജീവിച്ചിരിക്കുന്നുവെന്നും സുശീലയ്ക്ക് ഒരു വീഡിയോയിലൂടെവെളിപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്.

അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഞാന്‍ അഭിമുഖത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാമെന്നും ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്നും അത് വിശ്വസിക്കരുതെന്നും എനിക്കൊരു കുഴപ്പവുമില്ല എന്നും സുശീല പറഞ്ഞു.