നൂറു വര്‍ഷക്കാലത്തിനിടയില്‍ തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാരുടെ ജീവിതം വെള്ളിത്തിരയില്‍. ചരിത്രത്തെ രണ്ടു ഭാഗങ്ങളായി ആവേശഭരിതമായ കാഴ്ചകള്‍ പ്രേക്ഷകരില്‍ എത്തിക്കുകയാണ് സംവിധായകന് മധു.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് പുനിര്നിര്മ്മിതി നടത്തിയ ശ്രീ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയാണ് ആദ്യ സിനിമ ഇറങ്ങുന്നത്.
ചരിത്രം മാര്‍ത്താണ്ഡവര്‍മ്മയെ വാഴ്ത്തുന്നത് ഒരു വൈദേശിക ശക്തിയോട് കടല്‍ യുദ്ധത്തില്‍ ഏറ്റുമുട്ടി വിജയം വരിച്ച ആദ്യ ഏഷ്യന്‍ രാജാവായാണ്.
മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയായ ധര്‍മ്മരാജാവ് എന്ന് പുകള്‍പെറ്റ ശ്രീ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ ജീവിതകഥയാണ് രണ്ടാം ഭാഗത്തില്‍. ധര്‍മ്മരാജാവും ടിപ്പുസുല്‍ത്താനും തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍ താരമാണ് ഒന്നാം ഭാഗമായ മാര്‍ത്താണ്ഡ വര്‍മ്മയില്‍ മാര്‍ത്താണ്ഡവര്‍മ്മയായി വേഷമിടുന്നത്. താരവമായുള്ള കരാര്‍ ഇതിനകം ആയിക്കഴിഞ്ഞു. ധര്‍മ്മരാജയില്‍ ധര്‍മ്മരാജാവായി പരിഗണിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ നടന വിസ്മയമായ മറ്റൊരു താരത്തെയാണ്. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഇവരെക്കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ പ്രഗല്ഭരും പ്രശസ്തരുമായ ഒരു വന്‍താരനിര തന്നെ ചിത്രത്തില്‍ ഉണ്ടാവും. ഒപ്പം ഹോളണ്ടിലെയും, യു.കെയിലെയും നടീനടന്മാരും ചിത്രത്തില്‍ അണിനിരക്കും.