ഝാന്‍സി റാണിയുടെ ചരിത്രം പശ്ചാത്തലമാക്കി നിര്‍മിക്കുന്ന ‘മണികര്‍ണിക’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നടി കങ്കണ റണാവത്തിന് പരിക്കേറ്റു. നെറ്റിയില്‍ വാല്മുനകൊണ്ട് മുറിയുകയും ശസ്ത്രക്രിയ നടത്തുകയും 15 തയ്യല്‍ വേണ്ടി വരികയും ചെയ്തു.
ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി കങ്കണ കുതിരകയറ്റവും വാള്‍പയറ്റുമെല്ലാം അഭ്യസിച്ചിരുന്നു. ചിത്രീകരണത്തിനിടയില്‍ വില്ലനുമായി കങ്കണ വാല്‍പയറ്റ് നടത്തുന്ന വേളയിലായിരുന്നു അപകടം സംഭവിച്ചത്. യഥാര്‍ത്ഥ വാളായിരുന്നു ഇവരുടെ കൈയ്യിലുണ്ടായിരുന്നത്. വില്ലന്റെ വാളാണ് ഇവരുടെ നെറ്റിയില്‍ കൊണ്ടത്. പരുക്കേറ്റ മാത്രയില്‍ നടി ബോധമറ്റു വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.