നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കേന്ദ്രം

0
42


ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നിലപാട് അറിയിച്ചത് സുപ്രീംകോടതിയിലാണ്. 1000 രൂപയുടേയും 500 രൂപയുടേയും നോട്ടുകള്‍ നിക്ഷേപിക്കാതിരിക്കുന്നവര്‍ക്കെതിരെയാണ് കേന്ദ്രം ക്രിമിനല്‍ നടപടികള്‍ എടുക്കില്ലെന്ന് അറിയിച്ചത്.

നിരോധിച്ച നോട്ടുകള്‍ തിരിച്ചു നിക്ഷേപിക്കാന്‍ നിശ്ചിത സമയം പറഞ്ഞിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയാത്തതിനാല്‍ ഒരവസരം കൂടി നല്‍കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

തീരുമാനങ്ങള്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്. നോട്ടുകള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടോ, നിരോധിച്ച തീരുമാനത്തിന് നിയമസാധുതയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുന്നത്. ഹര്‍ജി ഭരണഘടനാ ബഞ്ചിന് കൈമാറിയത് കഴിഞ്ഞ ഡിസംബറിലാണ്.