പച്ചക്കറികല്‍ വേവിച്ചാല്‍ പോഷകഗുണം കൂടും

0
61

പച്ചക്കറികള്‍ വേവിച്ചാല്‍ പോഷകങ്ങള്‍ ഇല്ലാതാകും എന്ന് പൊതുവേ ഒരഭിപ്രായമുണ്ട്. പക്ഷേ ഈ ധാരണ തെറ്റാണ്. കാരണം ചില പച്ചക്കറികള്‍ കൂടുതല്‍ വേവിക്കുന്നത് നല്ലതാണ്.

കാരറ്റ്, ചേന, ചേമ്പ്, നാട്ടുചീര, തക്കാളി, ഇലക്കറികള്‍

തുടങ്ങിയവ നന്നായി വേവിക്കണം. ഇങ്ങനെയുള്ള

പച്ചക്കറികള്‍ വേവിക്കുന്നത് പോഷകഗുണം

കൂട്ടുകയാണ് ചെയ്യുന്നത്.

 

ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തില്‍ ആഗിരണം ചെയ്യാന്‍ വേവിക്കുന്നത് സഹായകമാകുന്നു. പച്ചക്കറികളുടെ കോശ ഭിത്തികളോടു ചേര്‍ന്നാണ് പോഷകങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഈ ഭാഗം വേവിക്കുന്നതുവഴി കൂടതുല്‍ മൃദുലമാവുകയും ആഗിരണ ക്ഷമത വര്‍ദ്ധിക്കുകയും ചെയ്യുന്നു.