പത്ത് വയസുകാരി ഇട്ട ചായ കുടിച്ച് കുടുംബത്തിലെ നാലുപേര്‍ മരിച്ചു

0
75

ബിഹാര്‍: പത്തു വയസുകാരി ഇട്ട ചായ കുടിച്ച് നാലുപേര്‍ മരിച്ചു. തേയിലയാണെന്ന് കരുതി കീടനാശിനി ഇട്ടാണ് കുട്ടി ചായ ഉണ്ടാക്കിയത്. മരിച്ചവരില്‍ പത്തു വയസുകാരി അര്‍ച്ചനയും ഉള്‍പ്പെടുന്നു. അര്‍ച്ചന ഇട്ട ചായയാണ് കുടുംബത്തിലെ എല്ലാവരും കുടിച്ചത്.

ബീഹാറിലെ ധര്‍ബംഗ ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ദുഗാന്‍ മഹ്‌തോ (60), രാംസ്വരൂപ് മഹ്‌തോ (65), പ്രകാശ് മഹ്‌തോ, ചായ ഉണ്ടാക്കിയ അര്‍ച്ചന (10) എന്നിവരാണ് മരിച്ചത്. മറ്റൊരു അംഗമായ പ്രമീളാദേവിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.