പുതിയ ഫീച്ചറുകളുമായി പേടിഎം

0
43

മുബൈ: ഡിജിറ്റല്‍ പണമിടപാട് രംഗത്തെ പ്രമുഖരായ പേടിഎമ്മിലും പുതിയ ഫീച്ചറുകള്‍ കൊണ്ടുവരാന്‍ തയാറെടുക്കുകയാണ്. വാട്സ്ആപ്പിന് സമാനമായ ഫീച്ചറുകളാണ് പേടിഎം ആപ്ലിക്കേഷനിലും ഉണ്ടാവുക. ആളുകള്‍ക്ക് പരസ്പരം ചാറ്റ് ചെയ്യാനും പണമിടപാടുകള്‍ക്ക് റിക്വസ്റ്റ് ചെയ്യാനും കഴിയും. ആന്‍ഡ്രോയ്ഡ് ഐഒഎസ് തുടങ്ങിയ ഓപ്പറേഷന്‍ സിസ്റ്റങ്ങളില്‍ ഇത് ലഭ്യമാകും.

വാട്സ്ആപ്പിന് സമാനമായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യമാണ് പേടിഎം മെസേജിങ്ങിലുമുള്ളത്. ഒപ്പം തന്നെ തത്സമയം ലൊക്കേഷന്‍ വിവരങ്ങളും തെറ്റി അയക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യവും പുതിയ പേടിഎം ആപ്പിലുണ്ടാവും. സാധാരണ വാട്സ്ആപ്പിലെ പോലെ ചിത്രങ്ങളും, വീഡിയോകളും ആപ്പിലൂടെ പങ്കുവെയ്ക്കാം. എന്നാല്‍ വാട്ട്സ്ആപ്പില്‍ നിന്നും വ്യത്യസ്തമായി സ്വകാര്യ ചാറ്റിങ്ങുകള്‍ക്കുള്ള സൗകര്യവും ആപ്പിലുണ്ട്. നിലവില്‍ ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് ഫീച്ചറുകള്‍ വാട്സ്ആപ്പ് പോലെ തന്നെയാണെന്നും കമ്പനി അറിയിച്ചു.

നോട്ടിഫിക്കേഷനുകള്‍ക്ക് താഴെയായി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇടപാട് സംബന്ധിച്ചുള്ള വിവരങ്ങളും ലഭ്യമാകും. ഒപ്പം താത്പര്യമുള്ളവര്‍ക്ക് ഗെയിമിങ്ങും ആവാം. പണമിടപാടുകളോടൊപ്പം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളെ പോലുള്ള ഇടപെടലുകളും ആവശ്യമാണെന്ന് കണക്കിലെടുത്താണ് പുത്തന്‍ മാറ്റങ്ങളെന്ന് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അബോട്ട് പറഞ്ഞു.