പെപ്പർ പദ്ധതിക്ക് പ്രൗഡഗംഭീരമായ തുടക്കം

0
66

വൈക്കം ( കോട്ടയം):രാജ്യത്ത് ആദ്യമായി ജനപങ്കാളിത്വത്തോടെ ആരംഭിക്കുന്ന പെപ്പർ പദ്ധതിക്ക് പ്രൗഡഗംഭീരമായ ചടങ്ങിൽ വൈക്കത്ത് തുടക്കമായി. ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ പദ്ധതിക്ക് തുടക്കം കുറിച്ചു.

സർക്കാരിന്റെ ടൂറിസം നയമാണ് ഉത്തരവാദിത്വ ടൂറിസ മെന്നും ഇതിനെ വിപണന തന്ത്രമായല്ല കാണുന്നതെന്നും മന്ത്രി കുട്ടിചേർത്തു. കേരളത്തിന്റെ ടൂറിസം വികസനം നാടിനും പ്രകൃതിക്കും സംസ്കാരത്തിനും തദ്ദേശവാസികൾക്കും ഗുണകരമാകുന്ന രീതിയിലേ മുന്നോട്ട് പോകാനാകൂ. അത് തന്നെയാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.

പെപ്പർലൂടെ തങ്ങളുടെ പ്രദേശത്തെ ടൂറിസം എങ്ങനെ വേണമെന്ന് ഇനി മുതൽ നാട്ടുകാർക്ക് തീരുമാനിക്കാനാകും. ഗ്രാമവാസികൾ ചേർന്ന് തീരുമാനിക്കുന്ന പദ്ധതികൾ ചർച്ച ചെയ്ത് അംഗീകരിച്ച് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി രണ്ടായിരം പേർക്ക് തൊഴിൽ പരിശീലനവും വൈക്കത്തി നായി പ്രത്യേക മാസ്റ്റർപ്പാനും തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

10 വർഷത്തിനകം വൈക്കത്തെ മികച്ച ടൂറിസം ഡെസിറ്റേഷൻ ആക്കാനാണ് സർക്കാർ ശ്രമം ഇതിന് മുന്നോടിയായി വൈക്കത്തെ ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി ബഹുമാനപ്പെട്ട മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഐതിഹാസികമായ വൈക്കം സത്യാഗ്രഹ മണ്ണിൽ മറ്റൊരു ചരിത്രത്തിനാണ് തുടക്കം കുറിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എംഎൽഎ. ശ്രീമതി ആശ പറഞ്ഞു

വൈക്കത്ത് കൂടുതൽ വ്യവസായ സംരംഭങ്ങൾ കൊണ്ട് വരാൻ സാധ്യമല്ല. അതിനാൽ പരമ്പരാഗത വ്യാപാര വ്യവസായങ്ങൾ ഒക്കെ പുനരുജീവിപ്പിക്കാൻ പെപ്പറിർ പ്രാവർത്തികമാകുന്നതോടെ സാധിക്കുമെന്നും എം എൽ എ കൂടി ചേർത്തു.

കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ജനപക്ഷ ടൂറിസത്തിന്റെ ആദ്യ ചുവട് വെയ്പാണ് പെപ്പർ പദ്ധതിയെന്ന് ചടങ്ങിൽ പദ്ധതിയെ കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ച സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ ശ്രീ. കെ.രൂപേഷ് കുമാർ പറഞ്ഞു.

പെപ്പർ പദ്ധതിയുടെ ഭാഗമായി വൈക്കത്തെ സെന്റ്സ് സേവിയസ്, മഹാദേവ കോളേജുകളിൽ ഹരിതസേന രൂപീകരിച്ചു . അതിന്െറ ഉത്ഘാടനം കോളേജ് അധികൃതർക്ക് തെങ്ങിൻ തൈകൾ നൽകി ബഹുമാനപ്പെട്ട മന്ത്രി ഉത്ഘാടനം ചെയ്തു
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പാണ് പങ്കാളിത്ത ടൂറിസം വികസന പരിപാടിയായ പെപ്പർ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ജന പങ്കാളിത്തത്തോടെ ടൂറിസം ഗ്രാമസഭകൾ ചേർന്നുകൊണ്ട് തങ്ങളുടെ പ്രദേശത്തെ ടൂറിസം വികസന പ്രക്രിയയിൽ ജനങ്ങളുടെ അഭിപ്രായം അനുസരിച്ച് ടൂറിസം പദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്നത്.
പെപ്പർ ടൂറിസം പദ്ധതി വൈക്കം താലൂക്കിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിച്ചേർത്തു കൊണ്ടാണ് നടപ്പാക്കുന്നത് .

പെപ്പർ എന്നാൽ എന്താണ്:

പെപ്പെര്‍ (PEPPER-PEOPLE’S PARTICIPATION FOR PLANNING AND EMPOWERMENT THROUGH RESPONSIBLE TOURISM)

സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില് കേരളത്തില് പെപ്പെര്‍ എന്ന പേരില്‍ ജനപങ്കാളിത്വത്തോടെ ആരംഭിക്കുന്ന ടൂറിസം ആസൂത്രണ പദ്ധതിയാണ് പെപ്പർ. ഇത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില് കേരളത്തില് നടപ്പാക്കുന്നത് വൈക്കത്താണ്. വൈക്കത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.