മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ കമല്‍ഹാസനെതിരെ കേസ്

0
51

വാരാണസി: മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ തമിഴ് സൂപ്പര്‍താരം കമല്‍ഹാസനെതിരെ ഉത്തര്‍ പ്രദേശില്‍ കേസ്. ഹിന്ദു തീവ്രവാദം യാഥാര്‍ത്ഥ്യമാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെയാണ് ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തത്. വാരാണസി കോടതി കേസ് ശനിയാഴ്ച പരിഗണിക്കും.

ഹിന്ദു തീവ്രവാദം യാഥാര്‍ത്ഥ്യമാണ്. നേരത്തെ ഹിന്ദു ഗ്രൂപ്പുകള്‍ നേരിട്ട് അക്രമത്തില്‍ പങ്കെടുക്കാറില്ലായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ മറ്റുള്ളവരെ അക്രമത്തിന് പ്രേരിപ്പിക്കുകയാണ് അവര്‍ ചെയ്തിരുന്നത്. എന്നാല്‍ അത് പരാജയപ്പെട്ടതോടെ അവര്‍ കയ്യാങ്കളിയിലേയ്ക്ക് തിരിഞ്ഞു. ഹിന്ദു തീവ്രവാദം ആഴത്തില്‍ വേരോടിയിട്ടുണ്ട്-ഇതായിരുന്നു കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ നടത്തിയ പ്രതികരണം.