രഞ്ജി ട്രോഫി: കേരളം ജയത്തിനരികില്‍

0
41

തിരുവനന്തപുരം: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ കേരളം ജയത്തിനരികില്‍. വിജയലക്ഷ്യമായ 238 റണ്‍സ് പിന്തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ജമ്മു കശ്മീര്‍ തകര്‍ന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് മാത്രമാണ് എടുത്തിട്ടുള്ളത്. അവസാന ദിവസമായ നാളെ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ കേരളത്തിന് ജയിക്കാം. കേരളത്തിനുവേണ്ടി അക്ഷയ് ചന്ദ്രന്‍, എം.ഡി.നിധീഷ്, സിജോമോന്‍ ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ കേരളം തങ്ങളുടെ രണ്ടാമിന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 46 റണ്‍സിന്റെ നിര്‍ണായക ലീഡ് കേരളം നേടിയിരുന്നു.