ലോകമെങ്ങും വാട്‌സ്ആപ്പ് പണിമുടക്കി

0
46

ലോകമെങ്ങും വാട്സ്ആപ്പ് സേവനം നിലച്ചു. സെര്‍വറുകള്‍ തകരാറിലായതാണ് ഇതിന് കാരണം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലായിരുന്നു. വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു. മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്സ്ആപ്പ് പ്രവര്‍ത്തന രഹിതമായി.