വാട്‌സ്ആപ്പ് സേവനം പുന:സ്ഥാപിച്ചു

0
43

ലോകമെമ്പാടും വാട്‌സ്ആപ്പ് സേവനം ഇരുപത് മിനിറ്റ് നിലച്ചു. സെര്‍വറുകള്‍ തകരാറിലായതാണ് സേവനം നിലയ്ക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന സൂചന.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലായിരുന്നു. വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്. ഉടന്‍ തന്നെ വാട്‌സ്ആപ്പ് സേവനം പുന:സ്ഥാപിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു.