സാങ്കേതിക കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസം നടപ്പാക്കരുതെന്ന് സുപ്രീംകോടതി

0
39

ന്യൂഡല്‍ഹി: സാങ്കേതിക കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസം നടപ്പാക്കരുതെന്ന് സുപ്രീംകോടതി.

എഞ്ചിനീയറിങ് അടക്കമുള്ള സാങ്കേതിക കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസം നടപ്പാക്കരുതെന്നാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.

ഇത് സംബന്ധിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു.

സാങ്കേതിക കോഴ്സുകളില്‍ വിദൂര വിദ്യാഭ്യാസം ആകാമെന്ന ഒഡീഷ ഹൈക്കോടതിയുടെ വിധി റദ്ദാക്കി.