അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മരുമകളുടെ കാമുകന്‍ അറസ്റ്റില്‍

0
53

മൂന്നാര്‍: മാങ്കുളം വിരിപാറയില്‍ ഭര്‍തൃമാതാവിനെ തന്റെ കാമുകനാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിനോട് വെളുപ്പെടുത്തി. ഇതേതുടര്‍ന്ന് മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ പാമ്പുകയം നടുവകുന്നേല്‍ ബിജു ജോസഫിനെ (45) പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞദിവസം ബിജുവിന്റെ ഭാര്യ മിനി(37) സംഭവത്തില്‍ അറസ്റ്റിലായിരുന്നു. യുവതിയുടെ ഭര്‍തൃമാതാവ് അച്ചാമ്മ (70) യെയാണ് മിനിയും കാമുകനും ചേര്‍ന്ന് കഴുത്തില്‍ വയര്‍കുരുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആലവുയിലെ ആശുപത്രിയിലാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് രണ്ടുവര്‍ഷമായി മിനിയും ജോസഫും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ഇയാള്‍ പലവട്ടം മിനിയെ കാണാന്‍ വീട്ടില്‍ വന്നിരുന്നു അത് വീട്ടുകാര്‍ വിലക്കിയിരുന്നു. ഇവരുടെ ബന്ധം ഭര്‍തൃമാതാവ് എതിര്‍ത്തിരുന്നു.

സംഭവദിവസം വൈകിട്ട് വീട്ടിലേക്കുവന്ന അച്ചാമ്മ ഇരുവരെയും വീട്ടിനുള്ളില്‍ ഒരുമിച്ചു കണ്ടു. പെട്ടെന്ന് ബിജു ജോസഫ് സമീപത്തുകിടന്ന വയറെടുത്ത് അച്ചാമ്മയുടെ കഴുത്തില്‍ മുറുക്കി. അവര്‍ മരിച്ചെന്നു കരുതി അയാള്‍ ഓടി രക്ഷപ്പെട്ടു. ഇതിനുശേഷം മിനി അച്ചാമ്മ താഴെവീണെന്ന് അയല്‍വാസികളെ അറിയിക്കുകയും എല്ലാവരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

മിനിയുടെ മൊഴികളുടെ പൊരുത്തകേടിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ നേരിട്ടെത്തി ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ബിജു ജോസഫിനെ രക്ഷിക്കാനാണ് താന്‍ കുറ്റമേറ്റതെന്ന് ഇവര്‍ പോലീസിനോടു പറഞ്ഞു.

കോടതിയില്‍ ഇരുവരെയും ഹാജരാക്കി റിമാന്‍ഡു ചെയ്തു.