ആം ആദ്മിക്കുവേണ്ടി പി.ചിദംബരം സുപ്രീം കോടതിയില്‍ ഹാജരാകും

0
44

Image result for p-chidambaram-will-appear-for-delhi-govt-aap-in-supreme-court-aravind-kejriwal

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പി.ചിദംബരം സുപ്രീം കോടതിയില്‍ ഹാജരാകും. സര്‍ക്കാരാണോ ലെഫ്റ്റനന്റ് ഗവര്‍ണറാണോ ഡല്‍ഹിയുടെ ഭരണത്തലവന്‍ എന്ന വിഷയത്തിലാണ് ആം ആദ്മിക്കു വേണ്ടി ചിദംബരം കോടതിയില്‍ ഹാജരാകുന്നത്.

ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറാണ് ഡല്‍ഹിയുടെ ഭരണത്തലവനെന്ന് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. കേസില്‍ ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരാകാനാണ് ആം ആദ്മി പാര്‍ട്ടി ചിദംബരത്തെ സമീപിച്ചത്.
ചിദംബരത്തിനു നേര്‍ക്ക് വിവിധ ആരോപണങ്ങളാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയിട്ടുള്ളത്. മുമ്പ് ബി.എസ്.ഇ.എസ് ഊര്‍ജ കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ ഹാജരായതില്‍ ചിദംബരത്തെ ആം ആദ്മി പാര്‍ട്ടി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയെ ലണ്ടനാക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ ചിദംബരവും നേരത്തെ രംഗത്തെത്തിയിരുന്നു.