ആദിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആരാധകരുമായി പങ്കുവച്ച് ജീത്തു ജോസഫ്

0
41

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദി എന്ന ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജീത്തു ജോസഫ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രിയതാരത്തിന്റെ മകന്റെ ആദ്യചിത്രത്തിന് ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.