ന്യൂഡല്‍ഹി: വ്യോമസേനയുടെ പ്രഹരശേഷി വര്‍ധിപ്പിക്കുന്ന ഗ്ലൈഡ് ബോംബ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പൂര്‍ണമായും തദ്ദേശീയമായാണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്. ഒഡീഷയിലെ ചാന്ദിപ്പൂരിലാണ് പരീക്ഷണം നടന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും വ്യോമസേനയും സംയുക്തമായാണ് ബോംബ് വികസിപ്പിച്ചത്.
യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിച്ച ബോംബ് മൂന്ന് തവണയും കൃത്യമായി ലക്ഷ്യം ഭേദിച്ചു. എസ്എഎഡബ്ല്യൂ (സ്മാര്‍ട്ട് ആന്റി എയര്‍ഫീല്‍ഡ് വെപണ്‍) എന്നാണ് ബോംബിന്റെ പേര്. 100 കിലോമീറ്ററാണ് ഇതിന്റെ പ്രഹര പരിധി.
വിജയകരമായ പരീക്ഷണത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാന്‍ ഡിആര്‍ഡിഒയെയും വ്യോമസേനയേയും അഭിനന്ദിച്ചു. ബോംബിനെ ഉടന്‍ തന്നെ വ്യോമസേനയുടെ ഭാഗമാക്കുമെന്ന് ഡിര്‍ഡിഒ വ്യക്തമാക്കി.