ആലപ്പുഴ: ഉള്ളിക്കു വില കൂടിയതിനു പിന്നാലെ തക്കാളിക്കും വില കൂടുന്നു.കൂടെ മറ്റു പച്ചക്കറികളുടെ വിലയും ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. 50 മുതല്‍ 60 വരെ ഉള്ളിവില കൂടിയപ്പോള്‍ പലയിടങ്ങളിലും തക്കാളി വില 80 രൂപയായി.
കഴിഞ്ഞയാഴ്ചകളില്‍ നാസിക്കിലും ലസല്‍ഗാവിലും ഉള്ളിയുടെ വരവ് കുറഞ്ഞതോടെയാണ് വില വര്‍ദ്ധിക്കാന്‍ കാരണം.കേരളത്തിലെ വിപണികളില്‍ 45 മുതല്‍ 50 രൂപവരെയാണ് വില. ഉള്ളിവില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വിവരം. നിലവില്‍ ക്വിന്റലിന് 3000 മുതല്‍ 3200 വരെ രൂപയാണ് ഉള്ളിയുടെ മൊത്തവില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 500 രൂപയിലധികം കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ചെറിയുള്ളിയുടെ വില കിലോയ്ക്ക് 140 രൂപ. ഉള്ളി വലിപ്പത്തിലുള്ള സവാളയ്ക്ക് കിലോയ്ക്ക് 40 രൂപയാണ്.
ബീന്‍സ്, വള്ളിപ്പയര്‍ എന്നിവയ്ക്ക് 30 രൂപയോളം വില കൂടി. ഇഞ്ചിക്ക് വില ഇരട്ടിയായി. ഞാലിപ്പൂവന്, ഏത്തയ്ക്കായ എന്നിവയുടെ വിലയില്‍ 30 രൂപയോളം കുറഞ്ഞു. എന്നാല്‍ കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട് എന്നിവയുടെ വില വര്‍ദ്ധിച്ചു. അപ്രതീക്ഷിത വിളനാശമാണ് പച്ചക്കറിക്ക് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പച്ചക്കറി – ഇന്നലത്തെ വില – കഴിഞ്ഞാഴ്ചത്തെ വില
മുരിങ്ങയ്ക്ക – 200 – 40
ചുവന്നുളളി – 130 – 80
കോവയ്ക്ക – 50 – 30
ഇഞ്ചി – 60 – 30
സവാള – 50 – 40
തക്കാളി – 80 – 40
പച്ചക്കായ – 50 – 50
ക്യാബേജ് – 70 – 40
കിഴങ്ങ് – 25 – 20
വെളുത്തുളളി – 80 – 80
ബീന്‍സ് – 80 -60
വള്ളിപയര്‍ – 80 -60
കാരറ്റ് – 80 – 40
വഴുതന -30 -30
വെള്ളരി -30 – 30
വെണ്ടയ്ക്ക – 40 – 30
പാവയ്ക്ക – 60 – 40
പടവലം – 50 – 40
വെള്ളരി – 50 – 30
ചെറു നാരങ്ങ – 80 – 60
മത്തങ്ങ – 40 – 40
പച്ചമുളക് – 80 – 40
ഏത്തപ്പഴം – 60 – 80
ഞാലിപ്പൂവന് – 70 – 100