ഐ.ഒ.സി പ്ലാന്റ് തൊഴിലാളികള്‍ പണിമുടക്കില്‍; പാചകവാതകവിതരണം മുടങ്ങി

0
41

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ പണിമുടക്കുന്നു. ഐ.ഒ.സിയുടെ ചേരാളി പ്ലാന്റില്‍ രണ്ട് വിഭാഗം തൊഴിലാളി യൂണിയനുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ഐ.ഒ.സി പ്ലാന്റുകളിലെ തൊഴിലാളികള്‍ പണിമുടക്കുന്നത്.

ചേരാളി പ്ലാന്റിലെ ഐഒഇയുസി-സിഐടിയു യൂണിയനുകള്‍ തമ്മിലാണ്
സംഘര്‍ഷമുണ്ടായത്.

ഐഒഇയുസി നേതാവിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ
തുടക്കം. ആഘോഷത്തിനായി തൂക്കിയ തോരണങ്ങള്‍ സിഐടിയു തൊഴിലാളികള്‍ നശിപ്പിച്ചതാണ് വഴക്കുണ്ടാകാന്‍ കാരണം.

പണിമുടക്കിനെ തുടര്‍ന്ന് പ്ലാന്റില്‍ നിന്നുള്ള പാചകവാതകവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.