കേരളാ പോലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നു

0
49

തിരുവനന്തപുരം : കേരളാ പോലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷന്‍ 2016 നവംബര്‍ 6 തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

2008 മുതല്‍ ചര്‍ച്ച ചെയ്ത് അംഗീകരച്ച ക്യാമ്പ്ഫോളോവര്‍മാരുടെ ജോലിസ്വഭാവത്തിനനുസരിച്ചുള്ള സ്പെഷ്യല്‍റൂള്‍ ഉള്‍പ്പെടെയുള്ളവ മാസങ്ങളായി സര്‍ക്കാരിന്‍റെ പക്കല്‍ കിടക്കുന്നു. എന്നാല്‍ കോടതി വിധി ഉണ്ടായിട്ടുപോലും നടപ്പിലാക്കുന്നില്ല. ഇനിയും സര്‍ക്കാരിന്‍റെയും, ഉദ്ദോഗസ്ഥരുടെയും അലംഭാവങ്ങളും, താല്പര്യമില്ലായ്മയും സഹിക്കുവാന്‍ തയ്യാറല്ലായെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വീണ്ടും ഇവര്‍ സമരത്തിനിറങ്ങുന്നത്