ഗെയില്‍ പ്രതിഷേധ സമരസമിതി ഇന്ന് യോഗം ചേരും

0
41

 

കോഴിക്കോട്: ഗെയില്‍ പ്രതിഷേധ സമരസമിതി ഇന്ന് യോഗം ചേരും. സ്ഥലം എംപി എം.ഐ.ഷാനവാസിന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. ഗെയില്‍ പ്രതിഷേധ സമരസമിതിയുമായി സംസഥാന സര്‍ക്കാര്‍ ചര്‍ച്ചയക്ക് തയ്യാറായ സാഹചര്യത്തിലാണ് ഇന്ന് സമരസമിതി യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുമായി നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സമരസമിതി ചര്‍ച്ച ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് കാരശ്ശേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം.

വ്യവസായ മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് കളക്ട്രേറ്റിലാണ് സംസഥാന സര്‍ക്കാരുമായി സര്‍വകക്ഷി യോഗം സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തി വെക്കാതെ ചര്‍ച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി.