ന്യൂഡല്‍ഹി: ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ (ജെ.സി.ഒ) ഗസറ്റഡ് ഓഫീസര്‍മാരാണെന്ന് കരസേന വ്യക്തമാക്കി. സേനയില്‍ 64,000-ത്തോളം പേര്‍ക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. ജെ.സി.ഒ.മാര്‍ നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരാണെന്ന മുന്‍ വിജ്ഞാപനത്തെയാണ് കരസേന തിരുത്തിയത്.
ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട് സേനയിലെ വലിയൊരു വിഭാഗത്തിന് അസംതൃപ്തി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കരസേന ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ നിലനിന്ന അവ്യക്തത പൂര്‍ണമായി അവസാനിപ്പിച്ചുകൊണ്ടാണ് കരസേനാ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ പുതിയ തീരുമാനം.
നായിബ് സുബേദാര്‍, സുബേദാര്‍, സുബേദാര്‍ മേജര്‍ എന്നീ മൂന്ന് റാങ്കുകളില്‍ പെടുന്ന സേനാംഗങ്ങള്‍ക്ക് പുതിയ നിലപാടിന്റെ പ്രയോജനം ലഭിക്കും.