ജോലിയിലെ ആത്മാര്‍ത്ഥത കാരണം ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു

0
168

Related image
മാന്‍ഡ്രിഡ്: ജോലിയിലെ ആത്മാര്‍ത്ഥത കാരണം ഒരു ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു. സ്‌പെയിനിലാണ് ഈ വിചിത്ര സംഭവം. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാവരനായ ജീന്‍ പിയെ ആണ് പിരിച്ചുവിട്ടത്.

ജീന്‍ പി സൂപ്പര്‍ മാര്‍ക്കറ്റിലെ മാനേജരായിരുന്നു. എന്നും രാവിലെ 5 മണിയോടെ ഓഫീസിലെത്തുന്ന ഇയാള്‍ മറ്റുള്ളവര്‍ എത്തുന്നതിന് മുന്‍പ് സാധനങ്ങള്‍ വൃത്തിയാക്കി വെയ്ക്കുമായിരുന്നു. മണിക്കൂറുകള്‍ക്ക് മുന്‍പ് ജോലിക്കെത്തിയിരുന്നെങ്കിലും ഓവര്‍ ടൈമിനുള്ള ശമ്പളവും ഇയാള്‍ വാങ്ങിയിരുന്നില്ല. ഈ ആത്മാര്‍തഥത തന്നെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ കാരണമായി.

കമ്പനിയുടെ ഓവര്‍ ടൈം നിയമങ്ങള്‍ തെറ്റിച്ചെന്നും, ഒറ്റയ്ക്ക് ഷോപ്പില്‍ സമയം ചിലവഴിച്ചെന്നും കാണിച്ചാണ് ഇയാളെ കമ്പനി പിരിച്ചുവിട്ടത്. 12 വര്‍ഷമായി ജീന്‍ പി ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.

എന്നാല്‍ പിരിച്ചുവിടലിനെതിരെ ജീന്‍ എംപ്ലോയ്മെന്റ് കോടതിയെ സമീപിച്ചിരിക്കുകയാണ്. പിരിച്ചു വിടുന്നതിന് മുന്‍പ് ജോലിക്ക് നേരത്തേ എത്തുന്നത് കുറ്റമാണെന്ന് ആരും പഞ്ഞിട്ടില്ലെന്നും ജോലി സമ്മര്‍ദ്ദവും ടാര്‍ജറ്റ് നേടിയെടുക്കുന്നതിനുമായാണ് താന്‍ കഷ്ടപ്പെട്ടതെന്നും ജീന്‍  കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം നടന്നു കൊണ്ടിരിക്കുകയാണ്.