ട്വന്‍റി-20 മത്സരത്തില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ്

0
30

രാജ്‌കോട്ട്: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്‍റി-20 മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു.

വിരമിച്ച ആശിഷ് നെഹ്‌റക്ക് പകരം മുഹമ്മദ് സിറാജ് ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറും. പരിശീലകന്‍ രവി ശാസ്ത്രി സിറാജിനെ സ്വാഗതം ചെയ്ത് ക്യാപ്പ് കൈമാറി.

ഫോമിലുള്ള ടോം ലാതം, പേസര്‍ ടിം സൗത്തി എന്നിവര്‍ അന്തിമ ഇലവനില്‍ ഇല്ല. ഗ്ലെന്‍ ഫിലിപ്സും ആദം മിലിനും ടീമിലെത്തി.