ധക്ക്-ധക്ക് ശബ്ദത്തോടെ ട്വിന്‍-സിലിണ്ടര്‍ മോട്ടോര്‍സൈക്കിളിന്റെ വീഡിയോ എത്തി

0
76

പുതിയ ട്വിന്‍-സിലിണ്ടര്‍ മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് പൂര്‍ത്തിയാക്കി കഴിഞ്ഞു.

നവംബര്‍ 7 ന് ആരംഭിക്കുന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുത്തന്‍ ട്വിന്‍-സിലിണ്ടര്‍ മോട്ടോര്‍സൈക്കിളിനെ ആരാധകര്‍ക്ക് മുന്നില്‍ റോയല്‍ എന്‍ഫീല്‍ഡ് കാഴ്ചവെക്കും.

പുതിയ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാലാണ് പുത്തന്‍ 750 സിസി മോട്ടോര്‍സൈക്കിളിന്റെ വീഡിയോ പുറത്ത് വിട്ടത്.

ട്വിന്‍-സിലിണ്ടര്‍ മോട്ടോര്‍സൈക്കിളിന്റെ പ്രൗഢം ഗാംഭീര്യമായ ധക്ക്-ധക്ക് ശബ്ദമാണ് വീഡിയോ വെളിപ്പെടുത്തുന്നത്. റേസ് ട്രാക്കില്‍ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളതും.