ചേരുവകള്‍
ചിക്കന്‍ – 1 കിലോ
ബട്ടര്‍ -100 ഗ്രാം
സവാള – അര കിലോ
പച്ചമുളക് – 50ഗ്രാം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി ചതച്ചത് – 2 ടീസ്പൂണ്‍
വെളുത്തുള്ളി – 2 ടീസ്പൂണ്‍
തക്കാളി – 250 ഗ്രാം (പേസ്റ്റാക്കണം)
മസാല പ്പൊടി -2 ടീസ്പൂണ്‍
മുളക്പൊടി – 3 ടേബിള്‍ സ്പൂണ്‍
കറിവേപ്പില – 2-3 തണ്ട്
നട്ട്സ് (പേസ്റ്റ്) -100 ഗ്രം
തയാറാക്കുന്നവിധം
4 വലിയ സ്പൂണ്‍ ബട്ടറില്‍ സവാളയിട്ട് വഴറ്റുക. അതിലേക്ക് പച്ചമുളക് അരിഞ്ഞതും വെളുത്തുള്ളി, ഇഞ്ചി, തക്കാളി എന്നിവയും ചേര്‍ത്ത് നന്നായി വഴറ്റുക. പിന്നീട് പാകത്തിന് ഉപ്പും മുളകുപൊടിയും ചേര്‍ത്തിളക്കുക. ഇതെല്ലാം നന്നായി വഴറ്റിയശേഷം കഴുകി വൃത്തിയാക്കിയ ചിക്കനിട്ട് ഇളക്കുക. പാകത്തിന് വെള്ളമൊഴിച്ച് ചിക്കന്‍ വെന്തു വരുമ്പോള്‍ അതിലേക്ക് നട്ട്സ് പേസ്റ്റാക്കിയത് ചേര്‍ക്കുക. പിന്നീട് കുറച്ച് ഗരംമസാല ചേര്‍ത്തിളക്കുക. കറി നന്നായി കുറുകിയശേഷം കറിവേപ്പിലയിട്ട് വാങ്ങിവയ്ക്കുക.