വിമാനയാത്രയ്ക്കിടെ ജീവനക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് പി.വി.സിന്ധു

0
46

Image result for p v sindhu on angry
മുംബൈ: വിമാനയാത്രയ്ക്കിടെ ജീവനക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് തുറന്നു പറഞ്ഞ് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. നവംബര്‍ നാലിന് മുബൈ യാത്രയ്ക്കിടെ ദുരനുഭവമുണ്ടായതായി ട്വിറ്ററിലൂടെയാണ് സിന്ധു അറിയിച്ചത്.

ഇന്‍ഡിഗോ വിമാനത്തില്‍വെച്ചാണ് സിന്ധുവിന് ജീവനക്കാരനില്‍ നിന്ന് മോശം അനുഭവമുണ്ടായത്. 6 ഇ 608 വിമാനത്തില്‍ അജിതേഷ് എന്ന ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറിയെന്ന് സിന്ധു ട്വീറ്റ് ചെയ്തു. ഇതുകണ്ട എയര്‍ ഹോസ്റ്റസായ അഷിമ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും അജിതേഷിനെ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നും സിന്ധു ട്വീറ്റില്‍ പറയുന്നു. ഇതുപോലെയുള്ള ജോലിക്കാരെ നിയമിച്ച് ഇന്‍ഡിഗോ അവരുടെ പേര് കളയുകയാണെന്നും സിന്ധു വ്യക്തമാക്കുന്നു.

സിന്ധുവിന്റെ ട്വീറ്റിന് പിന്തുണയുമായി നിരവധി ആളുകളാണ് എത്തുന്നത്. പ്രശസ്തര്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും ട്വീറ്റിന് താഴെ കമന്റുകളുണ്ട്. സിന്ധുവിനെ പിന്തുണക്കുന്നവര്‍ക്കൊപ്പം സിന്ധുവിന്റെ ട്വീറ്റ് ഒരു യുവാവിന്റെ ജീവിതം തന്നെ തകര്‍ക്കുമെന്നും പ്രതികരിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനെതിരെ സിന്ധു വീണ്ടും ട്വീറ്റ് ചെയ്തു. ഇതേക്കുറിച്ച് അഷിമയോട് ചോദിക്കൂ എന്നായിരുന്നു സിന്ധുവിന്റെ ട്വീറ്റ്.