സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ലോകബാങ്ക് റാങ്കിങില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുത്തിയെന്ന് മോദി

0
61

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി നടപ്പാക്കിയത് വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആവശ്യമെങ്കില്‍ ജി.എസ്.ടിയില്‍ മാറ്റങ്ങള്‍ വരുത്തും. ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറക്കുറെ പരിഹരിച്ചു കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

”വ്യവസായ സൗഹൃദ രാജ്യങ്ങള്‍ക്ക് ലോകബാങ്ക് നല്‍കുന്ന റാങ്കിങ്ങില്‍ ഇന്ത്യ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 100ാം സ്ഥാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചിലര്‍ക്കിത് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ബിജെപിയുടെ മികച്ച ഭരണമാണ് റാങ്ക് ഉയര്‍ത്തിയത്. പരിഷ്‌കരണം, പരിവര്‍ത്തനം, പ്രവര്‍ത്തനം എന്നതാണ് സര്‍ക്കാരിന്റെ മുദ്രവാക്യം”മോദി പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാര നടപടികളാണ് റാങ്കിങ് ഉയരാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ തലതിരിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നത്.