സിപിഎമ്മിന്റെ പത്രക്കുറിപ്പിനെ വിമര്‍ശിച്ച് വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

0
40

കോഴിക്കോട്: ഗെയില്‍ വിരുദ്ധസമരം നടത്തിയവരെ തീവ്രവാദികളും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമുള്ളവരുമെന്ന് വിശേഷിപ്പിച്ച സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം എംഎല്‍എ. കേരളത്തിലെ ബിജെപി ഘടകം എത്രയും വേഗം പിരിച്ചുവിട്ട് പാര്‍ട്ടി പിണറായിയുടെ സിപിഎമ്മില്‍ ലയിക്കണമെന്ന് ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇവിടെ രണ്ട് പാര്‍ട്ടികളും വെവ്വേറെയായി നില്‍ക്കേണ്ട ആവശ്യവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗെയില്‍ വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോഴെങ്കിലും ചര്‍ച്ചക്ക് തയാറായത് നന്നായി. പത്തൊമ്പാതാം നൂറ്റാണ്ടിലെ പ്രാകൃതബോധമായ കമ്മ്യൂണസത്തിന്റെ സമഗ്രാധിപത്യ മനോഭാവത്തില്‍ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ജനാധിപത്യ ബോധത്തിലേക്ക് വൈകിയുള്ള കടന്നുവരവായി ഈ നീക്കത്തെ കാണുന്നുവെന്നും ബല്‍റാം പറഞ്ഞു.