സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഇന്നു പ്രഖ്യാപിക്കും

0
37

ഇൻഡോർ : സിസ്റ്റർ റാണി മരിയ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടും.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെടുന്നത്. ഇന്തോര്‍ സെയ്ന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെയ്ന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചടങ്ങ്. രാവിലെ പത്തിന് വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനച്ചടങ്ങുകള്‍ ആരംഭിക്കും. കഴിഞ്ഞ മാര്‍ച്ച് 23-ന് വത്തിക്കാന്‍ ഇത് അംഗീകരിച്ചെങ്കിലും പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്.

അഞ്ച് കർദിനാൾമാർ, അൻപതോളം മെത്രാന്മാർ, വൈദികർ സന്യസ്തർ, വിശ്വാസികൾ ഉൾപ്പെടെ പതിനയ്യായിരത്തോളം പേർ ദിവ്യബലിയിൽ പങ്കെടുക്കും.