ബെയ്ജിങ്: സൈന്യത്തോട് യുദ്ധസജ്ജരാകാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ആഹ്വാനം ചെയ്തു. ചൈനീസ് കേന്ദ്ര മിലിറ്ററി കമ്മീഷന് സംയുക്ത കമാന്‍ഡ് സന്ദര്‍ശനത്തിനിടെയാണ് ഷീ ജിങ്പിങ് സൈനികരോട് ഇങ്ങനെ ആഹ്വാനം ചെയ്തത്.
പാര്‍ട്ടിയും ജനങ്ങളും അര്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സൈന്യം മുന്നോട്ടുവരണമെന്നും യുദ്ധങ്ങള്‍ നയിച്ച് ജയം നേടാന്‍ സൈന്യം പ്രാപ്തരായിരിക്കണമെന്നും ഷീ ജിങ്പിങ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിന് ശേഷം രണ്ടാം തവണയാണ് സൈന്യത്തോട് യുദ്ധസജ്ജരാകാന്‍ ഷീ ജിങ്പിങ് നിര്‍ദ്ദേശം നല്കുന്നത്്.