2022 ഓടെ ഇന്ത്യയില്‍ പട്ടിണിയും അഴിമതിയും ഇല്ലാതാകുമെന്ന് നീതി ആയോഗ്

0
50

ദില്ലി: 2022 ഓടെ ഇന്ത്യയില്‍ പട്ടിണിയും അഴിമതിയും ഇല്ലാതാകുമെന്ന് നീതി ആയോഗ് പറഞ്ഞു. ഭീകരവാദം, വര്‍ഗ്ഗീയത, ജാതീയത എന്നിവയെല്ലാം ഇന്ത്യയില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കി.

നീതി ആയോഗ് അവതരിപ്പിച്ച ന്യൂഇന്ത്യ@2022 എന്ന പദ്ധതിയിലാണ് ഭാവി ഇന്ത്യ എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2047 വരെ ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയില്‍ എട്ടു ശതമാനം നിരക്കില്‍ വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളെയും ആദര്‍ശ ഗ്രാം യോജനയില്‍ ഉള്‍പ്പെടുത്തി മോഡല്‍ വില്ലേജുകളുടെ നിലവാരത്തില്‍ എത്തിക്കാനും പദ്ധതികള്‍ ഉണ്ട്. ഇന്ത്യ മുഴുവനും പട്ടിണി ഇല്ലാത്ത രാജ്യമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഗ്രാമീണ്‍ സടക്ക് യോജന വഴി 2019 ഓടെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ എല്ലാ റോഡുകളും വികസിപ്പിക്കുക എന്നതാണ് നീതി ആയോഗിന്റെ അടുത്ത പദ്ധതി. കൂടാതെ 2022 ഓടെ ഇന്ത്യയില്‍ 20 ആന്താരാഷ്ട്ര നിലവാരമുളള ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കുമെന്നും വൈസ് ചെയര്‍മാന്‍ പറഞ്ഞു.