ലണ്ടന്‍: നിലവില്‍ 27 കോടിയോളം വ്യാജ അക്കൗണ്ടുകള്‍ ഉള്ളതായി അറിയാമെന്ന് ഫെയ്‌സ്ബുക്ക്. മൂന്നാം പാദ റിപ്പോര്‍ട്ടിലാണ് ഫെയ്‌സ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

റിപ്പോര്‍ട്ടില്‍ കണക്കു കൂട്ടിയിരുന്നതിനേക്കാള്‍ ദശലക്ഷക്കണക്കിന് വ്യാജ, കൃത്രിമ അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്താന്‍ സാധിച്ചെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

ദ ടെലഗ്രാഫാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യഥാര്‍ഥ ഉപയോക്താക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പത്തുശതമാനത്തോളം വരും. കഴിഞ്ഞപാദത്തില്‍ ഇത് ആറുശതമാനമായിരുന്നു.