ഇന്ത്യന്‍ കര്‍ഷകര്‍ പാകിസ്താനിലെ പുകശല്യത്തിനു കാരണമെന്ന് ആരോപണം

0
62


ഇസ്ലാമാബാദ്: പാകിസ്താനിലെ പുകശല്യത്തിന് കാരണം ഇന്ത്യന്‍ കര്‍ഷകരെന്ന് ആരോപണം. പഞ്ചാബ് പ്രവിശ്യയിലാണ് പുക ശല്യം അനുഭവപ്പെടുന്നത്. ഈ പുക കാരണം ഇവിടത്തെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. അതിനെതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നതായി അധികൃതര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ത്യയിലെ കര്‍ഷകര്‍ കച്ചിക്കു തീയിടുന്നതാണ് പുക ശല്യത്തിനു കാരണമെന്നാണ് പാകിസ്താന്‍ പറയന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പുക ശല്യം കൂടുതലാണ്. ഇനിയും പുകശല്യം കൂടുമെന്നാണ് പഞ്ചാബിലെ പരിസ്ഥിതി സംരക്ഷണ വകുപ്പ് മന്ത്രി സാകിയാ ഷാ നവാസ് ഖാന്‍ പറയുന്നത്.

357 ആണ് മേഖലയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്. നൂറു പോയിന്റാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 500 കൂടുതല്‍ പോയിന്റ് കടന്നേക്കുമെന്ന് ഭയക്കുന്നതെന്നും പ്രാദേശിക നേതൃത്വം അഭിപ്രായപ്പെട്ടു.

എന്നാല്‍ പഞ്ചാബില്‍ കച്ചിക്ക് തീയിടുന്നതും ഇഷ്ടികക്കളങ്ങളില്‍ മലിനീകരമുണ്ടാക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതും നിയമം മൂലം തടഞ്ഞിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുന്നുണ്ട്.

അടുത്തകാലത്ത് 18 പേരാണ് വായുമലിനീകരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ മരിച്ചതെന്ന് അധികൃതര്‍ പറയുന്നു. ഈ കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യക്കെതിരെ പാകിസ്താന്‍ കര്‍ശനമായി പ്രതികരിച്ചത്.