എല്‍ പി ജി (L-PG), സി എന്‍ ജി (CNG), എല്‍ എന്‍ ജി (L-N-G): ഒരു ചുരുള്‍ അഴിക്കല്‍

0
330

പലപ്പോഴും സ്ഥാനം തെറ്റി ഉപയോഗിക്കപ്പെടുന്ന പദ സഞ്ചയങ്ങളാണ് മേല്‍പറഞ്ഞവ. പക്ഷെ ഇവയുടെ സവിശേഷതകള്‍ വ്യത്യസ്തങ്ങളായതു കൊണ്ട് ഇവയുടെ ഘടനയും പ്രത്യേകതകളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

വാതക, ദ്രവ ഇന്ധനങ്ങള്‍ ഭൂരിഭാഗവും ഹൈഡ്രോ കാര്‍ബണുകളാണ് .കാര്‍ബണ്‍ ഹൈഡ്രജന്‍ എന്നീ മൂലകങ്ങള്‍ അടങ്ങിയ തന്മാത്രകള്‍ കൊണ്ടാണ് ഇവയെല്ലാം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇവക്ക് വായുവിലെ ഓക്‌സി ജനുമായി ജ്വലനം എന്ന രാസപ്രക്രിയയിലൂടെ പ്രതിപ്രവര്‍ത്തിച്ഛ് താപോര്‍ജ്ജം ഉല്‍പാദിപ്പിക്കാനുള്ള കഴിവുണ്ട്. താപോര്‍ജ്ജത്തോടൊപ്പം നീരാവിയും (H2O ) കാര്‍ബണ്‍ ഡൈ ഓക്‌സ്‌ഐയ്ഡും (CO2) ജ്വലനത്തിന്റെ ഭലമായി ഉണ്ടാകും. മീഥേന്‍ (CH4) ഈതൈന്‍ (C2H6) പ്രോപെയ്ന്‍ (C3H8) ബ്യൂട്ടേന്‍ (C4H10), എന്നിവയാണ് ആദ്യ നാല് ഹൈഡ്രോ കാര്‍ബണുകള്‍ ഇവ സാധാരണ അന്തരീക്ഷമര്‍ദത്തിലും താപനിലയിലും വാതക രൂപത്തിലാണ് നിലനില്‍ക്കുന്നത്. ഇവയെ ദ്രാവകമാകകണമെങ്കില്‍ താപനില കുറക്കുകയും വലിയ മര്‍ദം നിലനിര്‍ത്തുകയും വേണം.

കാര്‍ബണിന്റെ എണ്ണം തന്മാത്രയില്‍ കൂടുംതോറും ഹൈഡ്രോകാര്ബണുകളുടെ ബോയ്ലിംഗ് പോയിന്റ് വര്‍ധിക്കുന്നു. മീതേനിന്റെ ബോയിലിംഗ് പോയിന്റ് ആണ്‍ ഹൈഡ്രോകാര്ബണുകളുടെ ഏറ്റവും കുറഞ്ഞ ബോയ്ലിംഗ് പോയിന്റ് (-161C ) ആണ് മീതേനിന്റെ ബോയ്ലിംഗ് പോയിന്റ് അതിനാല്‍ തന്നെ മീതേനിനെ ദ്രാവകമാക്കാന്‍ വളരെ വലിയ മര്‍ദ്ദവും തആഴ്ന്ന താപനിലയും ആവശ്യമാണ് ബ്യൂട്ടേന്‍ (C4H10) നിന്റെ ബോയ്ലിംഗ് പോയിന്റ് ആകട്ടെ -1 ഡിഗ്രി സെന്റിഗ്രേഡ് ആണ്. അന്തരീക്ഷ താപനിലക്കും വളരെ അടുത്ത് അതിനാല്‍ തന്നെ അന്തരീക്ഷതാപനിലയില്‍ മര്‍ദിതമാക്കിയാല്‍ ബ്യൂട്ടേന്‍ നിന്നെ ദ്രാവകമാക്കി സൂക്ഷിക്കാം.

Image result for പെട്രോളിയം ഗ്യാസ്

എല്‍ പി ജി :ലികുഫൈഡ് പെട്രോളിയം ഗ്യാസ്

അന്തരീക്ഷതാപനിലയില്‍ മര്‍ദിതമാക്കി ദ്രവീകരിച്ചു സൂക്ഷിക്കാവുന്ന പ്രോപെയ്ന്‍ (C3H8) ബ്യൂട്ടേന്‍ (C4H10 ) മിശ്രിതമാണ് എല്‍ പി ജി അഥവാ ലികുഫൈഡ് പെട്രോളിയം ഗ്യാസ്. ഈ മിശ്രിതത്തെ വളരെ എളുപ്പം ദ്രാവകമാക്കാം, വളരെയെളുപ്പം മര്‍ദിത സിലിണ്ടറുകളില്‍ കൊണ്ടുപോകാനും ഉപയോഗിക്കാനും കഴിയും. ഈ സൗകര്യങ്ങള്‍ കൊണ്ടാണ് ലികുഫൈഡ് പെട്രോളിയം ഗ്യാസ് നെ പാചകവാതപ്രത്യേകമായി കം ആയി ഉപയോഗിക്കുന്നത്. ഈ മിശ്രിതത്തിനെ കലോറിഫിക് മൂല്യം പെട്രോളിനേക്കാള്‍ അധികമാണ്. പക്ഷെ ഈ വാതക മിശ്രിതത്തിന്റെ സാന്ദ്രത വായുവിനേക്കാള്‍ അധികമായതിനാല്‍ ഗ്യാസ് ലീക് ഉണ്ടായാല്‍ ലീക്ചെയുന്ന ഗ്യാസ് മുകളിലേക്കുപോകാതെ കെട്ടിക്കിടന്ന് അപകടം ഉണ്ടാവാനുള്ള സാധയതയുണ്ട്. അതിനാലാണ് ലികുഫൈഡ് പെട്രോളിയം ഗാസിനോടൊപ്പം രൂക്ഷ ഗന്ധമുളള ഒരു വാതകം കൂടി ചേര്‍ക്കുന്നത്. ചെറിയ ഒരു ലീക് ഉണ്ടായാല്‍തന്നെ രൂക്ഷ ഗന്ധത്താല്‍ ഗ്യാസ് ലീക്കിനെ മനസ്സിലാക്കാം.

Image result for natural gas

സി എന്‍ ജി : കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്

സാധാരണയായി മീതേനിനെയാണ് നാച്ചുറല്‍ ഗ്യാസ് എന്ന് വിളിക്കുന്നത്. ഏതു കാര്‍ബണിക വസ്തു വിഘടിച്ചാലും മീഥേന്‍ ഉണ്ടാകുന്നു. അതിനാലാണ് മീതേനിനെ നാച്ചുറല്‍ ഗ്യാസ് എന്ന് പറയുന്നത്. മുന്‍പ് സൂചിപ്പിച്ചത് പോലെ മീതേനിന്റെ ബോയ്ലിംഗ് പോയിന്റ് വളരെ കുറവാണ്. അതിനാല്‍ തന്നെ അന്തരീക്ഷ താപനിലയില്‍ സാധാരണ മര്‍ദം കൊണ്ടൊന്നും മീതേനിനെ ദ്രാവകമാക്കാന്‍ ആവില്ല. വളരെയധികം മര്‍ദത്തില്‍ വാതകാവസ്ഥയില്‍ തന്നെയുള്ള മീതേനാണ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്. ഏറ്റവും കുറച്ച് മലിനീകരണം ഉണ്ടാക്കുന്ന കാര്‍ബണിക ഇന്ധനമാണ് മീഥേന്‍. അതിനാല്‍ തന്നെ ഇപ്പോള്‍ വ്യാപകമായ തോതില്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വാഹന ഇന്ധനമായി ഉപയോഗിക്കുന്നു. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് സൂക്ഷിച്ചിരിക്കുന്ന മര്‍ദം എല്‍ പി ജി സൂക്ഷിച്ചിരിക്കുന്ന മര്‍ദത്തെക്കാള്‍ വളരെ അധികമാണ്. അതിനാല്‍ തന്നെ കൂടുതല്‍ ശക്തമായതും ഭാരം കൂടിയതുമായ സിലിണ്ടറുകള്‍ ഇവയുടെ കടത്തിനാവശ്യമാണ്. അതിനാല്‍ തന്നെ പാചകവാതകമായി കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ഉപയോഗിക്കുക പ്രായോഗികമല്ല.

എല്‍ എന്‍ ജി : ലികുഫൈഡ് നാച്ചുറല്‍ ഗ്യാസ്

പ്രകൃതിവാതകത്തിന്റെ (മീതേനിന്റെ) താപനില -160 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിച്ചാല്‍ വലിയ മര്‍ദമില്ലാതെ മീഥേന്‍ ദ്രാവകമാക്കാം. ഇങ്ങനെ താപനില കുറച്ച ദ്രവീകരിച്ച മീതേനാണ് ലികുഫൈഡ് നാച്ചുറല്‍ ഗ്യാസ്. നാച്ചുറല്‍ ഗ്യാസിന്റെ ദൂരങ്ങളിലേക്കുള്ള കപ്പല്‍ മാര്‍ഗമുള്ള കടത്തിനാണ് അതിനെ ഇങ്ങനെ ലികുഫൈഡ് നാച്ചുറല്‍ ഗ്യാസ് ആക്കി മാറ്റുന്നത്. ലികുഫൈഡ് നാച്ചുറല്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട് ചെയ്യാന്‍ പ്രത്യേകമായി നിര്‍മിച്ച വമ്പന്‍ ടാങ്കറുകളുണ്ട്. അവയാണ് എല്‍ എന്‍ ജി ടാങ്കറുകള്‍. എല്‍ എന്‍ ജി യുടെ വന്‍തോതിലുള്ള കടത്ത് കഴിഞ്ഞ ദശകത്തില്‍ മാത്രമാണ് തുടങ്ങിയത്. വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യാവസായിക മേഖലയാണ് എല്‍ എന്‍ ജി യുടെ നിര്‍മാണവും അതിന്റെ കടത്തും. എല്‍ എന്‍ ജി ടാങ്കറുകളില്‍ നിറക്കാനും ടാങ്കറുകളില്‍ നിന്നും ഇറക്കാനും പ്രത്യേക എല്‍ എന്‍ ജി ടെര്‍മിനലുകള്‍ ആവശ്യമാണ്. എല്‍ എന്‍ ജി ടെര്‍മിനലുകളില്‍ നിന്നും എല്‍ എന്‍ ജി യെ വീണ്ടും വാതകമാക്കി പൈപ്ലൈനുകളിലൂടെ വ്യാവസായിക കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു.