കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരൊഴിവ്

0
59
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരൊഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ 2017 നവംബര്‍ 13 രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചി ഓഫീസില്‍ നേരിട്ട് ഹാജരായി വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
യോഗ്യത : എന്റമോളജി അല്ലെങ്കില്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനോടുകൂടി ഒന്നാം ക്ലാസ്സ് എം.എസ്.സി. സുവോളജി, ഇന്‍സെക്ട് ടാക്‌സോണമിയില്‍ ഗവേഷണ പരിചയം അഭികാമ്യം.
2017 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസിളവു ലഭിക്കും.